bbc stopped broadcasting in Russia
റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബി ബി സി
റഷ്യക്ക് പുറത്ത് റഷ്യന് ഭാഷയിലും സംപ്രേഷണം തുടരും
ലണ്ടന്‍ | റഷ്യക്കുള്ളില്‍ ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബി ബി സി ന്യൂസ്. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാ ഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്് തീരുമാനം അറിയിച്ച് ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യക്കുള്ളില്‍ സംപ്രേഷണം നിര്‍ത്തിയെങ്കിലും പുറത്ത് റഷ്യന് ഭാഷയിലും ന്യൂസ് സംപ്രേഷണമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ബി ബി സി റഷ്യയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു.
---- facebook comment plugin here -----