Connect with us

Kerala

ബി ബി സി ഡോക്യുമെൻ്ററി; കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തി എ കെ ആൻ്റണിയുടെ മകൻ്റെ ട്വീറ്റ്

അനിലിനെ തള്ളി ഷാഫി പറമ്പിൽ എം എൽ എ

Published

|

Last Updated

തിരുവനന്തപുരം | ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ബി ബി സി ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിൻ്റെയും യൂത്ത് കോണ്‍ഗ്രസ്സിൻ്റെയും നേതൃത്വത്തില്‍  പ്രതിഷേധം നടക്കുന്നതിനിടെ തലതിരിഞ്ഞ അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകന്‍ അനില്‍ കെ ആൻ്റണി. ബി ജെ പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ഇന്ത്യക്കാര്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത്  അപകടകരമാണെന്ന് അനിൽ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി. കാരണം ഒട്ടേറെ മുന്‍വിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടീഷ് ചാനലാണ് ബി ബി സി എന്നും അനിൽ ട്വീറ്റിൽ പറയുന്നു.

എന്നാല്‍, അനിലിനെ തള്ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ്സിൻ്റെ അഭിപ്രായം പറയേണ്ടത് പ്രസിഡൻ്റായ താനാണെന്നും അനിലിൻ്റെ പ്രതികരണം വ്യക്തിപരമാണെന്നും ഷാഫി പറമ്പില്‍ എം എല്‍ എ തുറന്നടിച്ചു.

 

Latest