National
ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
വിലക്കിന്റെ യഥാര്‍ത്ഥ രേഖകള്‍ കോടതി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി| ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹരജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. വിലക്കിന്റെ യഥാര്‍ത്ഥ രേഖകള്‍ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ച്ചയ്ക്കുളളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഡോക്യുമെന്ററി കാണുന്നതിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും ജനങ്ങള്‍ വീഡിയോ കാണുന്നുണ്ട് എന്ന വസ്തുത കോടതി നിരീക്ഷിച്ചു.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസ് ഏപ്രിലില്‍ വീണ്ടും പരിഗണിക്കും. ഇന്ന് രണ്ട് ഹരജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മോയിത്ര എന്നിവരുടേതായിരുന്നു ആദ്യ ഹരജി. അഭിഭാഷകനായ എം.എല്‍.ശര്‍മയുടേതാണ് രണ്ടാം ഹരജി.
---- facebook comment plugin here -----