Connect with us

National

ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസിനെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു ചില വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. കോളജ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇത് മറികടന്ന് പ്രദര്‍ശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടായാലും ഇന്ന് വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്നലെ ജവഹര്‍ലാര്‍ നെഹ്റു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ലാപ്ടോപ്പിലാണ് വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

 

Latest