Connect with us

International

ബിബിസി സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമം: ട്വിറ്റര്‍

എന്നാല്‍ ലൈസന്‍സ് ഫീ വഴി ബ്രിട്ടണിലെ പൊതുജനങ്ങളാണ് ഞങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതെന്ന് ബിബിസി വ്യക്തമാക്കി.

Published

|

Last Updated

ലണ്ടന്‍| സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന പട്ടികയില്‍ ബി.ബി.സിയെയും ഉള്‍പ്പെടുത്തി ട്വിറ്റര്‍. ബി.ബി.സിക്കു പുറമെ പി.ബി.എസ്, എന്‍.പി.ആര്‍, വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയവയെയും സര്‍ക്കാര്‍ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന പട്ടികയിലാണ് ട്വിറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ ബി.ബി.സി രംഗത്തെത്തി. എക്കാലവും സ്വതന്ത്ര മാധ്യമമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും. ലൈസന്‍സ് ഫീ വഴി ബ്രിട്ടണിലെ പൊതുജനങ്ങളാണ് ഞങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതെന്ന് ബിബിസി വ്യക്തമാക്കി.

അമേരിക്കയിലെ എന്‍.പി.ആറിനെ ട്വിറ്റര്‍ സര്‍ക്കാര്‍ മാധ്യമമെന്ന് പട്ടികപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പന്നാലെയാണ് ബിബിസിയെയും സര്‍ക്കാര്‍ മാധ്യമമാക്കിയത്.

എന്നാല്‍ നയവും ഉള്ളടക്കവും സര്‍ക്കാര്‍ തീരുമാനിക്കുന്ന മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മാധ്യമമെന്ന ടാഗ് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

 

 

 

Latest