bbc raid
ബി ബി സി റെയ്ഡ്: വിശദീകരണവുമായി ആദായ നികുതി വകുപ്പ്
ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന്

ന്യൂഡല്‍ഹി | ബി ബി സി ഓഫീസുകളിലെ റെയ്ഡില്‍ ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന വിശദീകരണവുമായി ആദായ നികുതി വകുപ്പ്.
മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ്. പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണ് ക്‌ളോണിങ് നടത്തിയത്. അതിന് ശേഷം ഇവ തിരികെ നല്‍കി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും വിശദീകരിച്ചു.
ദില്ലിയിലെയും മുംബൈയിലെയും മൂന്നു ദിവസം നീണ്ട പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മൂന്നു ദിവസവും ഓഫീസില്‍ നിന്നും പുറത്തു പോകാതെ ചില ജീവനക്കാര്‍ക്ക് പരിശോധനയോടു സഹകരിക്കേണ്ടി വന്നിരുന്നു.
ആഗോള മാധ്യമ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് സംബന്ധിച്ചു കൂടുതല്‍ വ്യക്തമായ വിശദീകരണം സര്‍ക്കാറിനു നല്‍കേണ്ടിവരുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.