Connect with us

National

ബിബിസി റെയ്ഡ്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ്

അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ് ആരോപിച്ചു.

അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ബിബിസിയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ഇന്ന് രാവിലെ 11.30നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.