Connect with us

Uae

ജാഗ്രത പാലിക്കണം; തീവ്രവാദ സംഘടനകള്‍ക്ക് സംഭാവന പോകരുത്: യു എ ഇ സാമൂഹിക വികസന മന്ത്രാലയം

ധനശേഖരണത്തിന്റെ നടപടിക്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവ പാലിക്കണം.

Published

|

Last Updated

ദുബൈ | റമസാനില്‍ സംഭാവന നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇ സാമൂഹിക വികസന മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംഭാവന അത്തരം കൈകളിലേക്ക് പോകരുത്. ധനശേഖരണത്തിന്റെ നടപടിക്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവ പാലിക്കണം. അതില്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് ഉത്തരവാദികളായ സ്ഥാപനത്തിന്റെ അംഗീകാരം തിരിച്ചറിയല്‍ ഉള്‍പ്പെടുന്നു. അത് ഒരു ചാരിറ്റബിള്‍ സ്ഥാപനമോ അംഗീകൃത സ്ഥാപനമോ ആയിരിക്കണം.

സംഭാവന ശേഖരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കണം. ഫണ്ട് എങ്ങനെ ചെലവഴിക്കുന്നുവെന്നും വിതരണം ചെയ്യുന്നുവെന്നും വിശദീകരിക്കണം. ഗുണഭോക്താക്കളെയും ശേഖരണം നടക്കുന്ന സ്ഥലങ്ങളെയും തിരിച്ചറിയുക, ഫണ്ട് ശേഖരിക്കാന്‍ ഉപയോഗിക്കുന്ന രീതികളും മറ്റും വ്യക്തമാക്കുക എന്നിവയും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. സംഭാവനകള്‍ അനധികൃത സ്ഥാപനങ്ങളില്‍ എത്തുന്നത് തടയുന്നതിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയല്ലാത്ത ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് ഈ സമീപനം. ക്യാഷ് സംഭാവനകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ബോക്സുകള്‍, പ്രീപെയ്ഡ് കൂപ്പണുകള്‍, രസീതുകള്‍ എന്നിവ അനുവദനീയമാണ്. ഭക്ഷണമായാലും വൈദ്യമായാലും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം കാലം അത്തരം സംഭാവനകള്‍ ശേഖരിക്കാന്‍ നിയമം അനുവദിക്കുന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അര്‍ഹരായ വ്യക്തികളെ പിന്തുണക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്കിടയിലോ അയല്‍ക്കാര്‍ക്കിടയിലോ സംഭാവനകള്‍ നല്‍കാം.

ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദാതാക്കള്‍ പ്രത്യേക റെസ്റ്റോറന്റുകളോ അടുക്കളകളോ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ലൈസന്‍സില്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ക്യാമ്പയിനുകളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ വ്യക്തികള്‍ സോഷ്യല്‍ മീഡിയയില്‍ സംഭാവന ക്യാമ്പയിനുകള്‍ ആരംഭിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കാരണം അത്തരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഫെഡറല്‍ നിയമം ഊന്നിപ്പറഞ്ഞതുപോലെ തടവും പിഴയും ഉള്‍പ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സംഭാവനകളെ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂടുകളെക്കുറിച്ചുള്ള സാമൂഹിക അവബോധം വര്‍ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം; നിരവധി കമ്പനികള്‍ക്ക് പിഴ
ദുബൈ | കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള വ്യവസ്ഥകളും നിയമങ്ങളും പാലിക്കാത്തതിന് നിരവധി കമ്പനികള്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ 1.15 ദശലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക പിഴ ചുമത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും അതോറിറ്റി നല്‍കിയ ലൈസന്‍സിന്റെ പരിധിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനികള്‍ക്ക് ചുമത്തിയ പിഴ 5,00,000 ദിര്‍ഹമാണ്. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ചുമത്തിയ ആകെ പിഴ 6,50,000 ദിര്‍ഹമാണ്.

രാജ്യത്തിന്റെ സാമ്പത്തിക വിപണികളില്‍ സമഗ്രതയുടെ അടിത്തറ സ്ഥാപിക്കുന്നതിനും നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതോറിറ്റി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും മികച്ച രീതികള്‍ക്കും അനുസൃതമായി സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ അന്തരീക്ഷം ഉറപ്പാക്കുകയാണ് അതോറിറ്റി ലക്ഷ്യമാക്കുന്നത്.

നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് ഇത്തരം കേസുകള്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണെന്ന് അതോറിറ്റി സി ഇ ഒ. വലീദ് സഈദ് അല്‍ അവാദി പറഞ്ഞു.

 

 

Latest