Health
ശ്രദ്ധിക്കുക, ഇവ സന്ധിവാതത്തിന്റെ ലക്ഷണങ്ങളാകാം
സന്ധികളിൽ ഒരു പ്രത്യേക ബലം അനുഭവപ്പെടുകയും ഫ്ളക്സിബിൾ അല്ലാതിരിക്കുകയും ചെയ്യുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്.

നിങ്ങളുടെ ദൈനംദിന ജീവിതത്തെ വലിയ അളവിൽ ബാധിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. രോഗം കണ്ടെത്തി പെട്ടെന്ന് തന്നെ ചികിത്സ നേടുന്നത് രോഗ വ്യാപ്തി കുറയ്ക്കാൻ സഹായിക്കും. ആരംഭത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ചിലപ്പോൾ സന്ധിവാതത്തിന്റെ അടയാളങ്ങളായേക്കാം.
സന്ധിവേദന
സന്ധിവാതത്തിന്റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നത് സന്ധികളിലെ വേദനയാണ്. സന്ധികളിൽ സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ചിലപ്പോൾ സന്ധിവാതത്തിന്റെ ലക്ഷണമായിരിക്കാം.
ബലം തോന്നുക
സന്ധികളിൽ ഒരു പ്രത്യേക ബലം അനുഭവപ്പെടുകയും ഫ്ളക്സിബിൾ അല്ലാതിരിക്കുകയും ചെയ്യുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്. ഈ അവസ്ഥ പ്രത്യേകിച്ചും കണ്ടുവരുന്നത് പ്രഭാതങ്ങളിലാണ്.
വീക്കം
സന്ധികളിൽ കാരണങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന വീക്കവും തടിപ്പും സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.
ചലിക്കാൻ ബുദ്ധിമുട്ട്
ഈ അസുഖം ബാധിച്ച സന്ധികൾ ചലിക്കുന്നതിൽ ബുദ്ധിമുട്ട് പ്രകടിപ്പിക്കാറുണ്ട്.
ക്ഷീണം
സന്ധികളിലെ വീക്കവും തരിപ്പും കാരണമുണ്ടാകുന്ന ക്ഷീണവും സന്ധിവാതത്തിന്റെ ലക്ഷണമാണ്. മറ്റ് എല്ലാ അസുഖങ്ങളെയും പോലെ തന്നെ സന്ധിവാതവും നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രത്യാഘാതങ്ങൾ തടയാൻ പ്രധാനമാണ്.