Connect with us

Ongoing News

ആറ് രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം; യു എ ഇ വിദേശ കാര്യ മന്ത്രാലയം

മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

Published

|

Last Updated

ദുബൈ| ആറ് രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സ്വദേശികള്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇ വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ‘ഉയര്‍ന്ന മോഷണങ്ങള്‍’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. സ്‌പെയിന്‍, ജോര്‍ജിയ, ഇറ്റലി, യു കെ, ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ കവര്‍ച്ചകള്‍ നിരവധി നടന്നു. വിലപിടിപ്പുള്ളതോ അപൂര്‍വമായതോ ആയ വസ്തുക്കള്‍ ധരിക്കുന്നത് ഒഴിവാക്കണം. താമസിക്കുന്ന സ്ഥലത്ത് ഔദ്യോഗിക രേഖകള്‍ സുരക്ഷിതമെന്ന് ഉറപ്പുവരുത്തുക.

തട്ടിപ്പും വഞ്ചനകളും ഒഴിവാക്കാന്‍ പ്രശസ്തമായ ആഗോള കമ്പനികള്‍ വഴി മാത്രം കാറുകളും ഹോട്ടലുകളും ബുക്ക് ചെയ്യുക. എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെയും യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. യാത്രക്ക് മുമ്പ് തഅജൂദി സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 00971 80024 എന്ന നമ്പറില്‍ വിളിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.

 

 

---- facebook comment plugin here -----

Latest