Connect with us

Editors Pick

ഇയർഫോണുകളെ സൂക്ഷിക്കുക; ശ്രദ്ധിച്ചില്ലെങ്കിൽ കേൾവി ശക്തി പോകും; ഈ ഗായികയുടെ അനുഭവം കേൾക്കൂ...

ചെവിയുടെ അകത്തെ കോക്ലിയ എന്ന പേരുള്ള ആന്തരിക ശ്രവണ നാഡിക്കുള്ളിൽ ചെറിയ രോമങ്ങൾ അടങ്ങിയ പിരിയൻ രൂപത്തിലുള്ള സ്റ്റെറിയോസിലിയ എന്ന അവയവം ഉണ്ട്. ശബ്ദതരംഗങ്ങളിൽ നിന്നുള്ള പ്രകമ്പനങ്ങളെ ഈ രോമം ശ്രവണ നാഡിയിലൂടെ ശബ്ദ സന്ദേശങ്ങളായി തലച്ചോറിൽ എത്തിക്കുകയാണ് ചെയ്യുന്നത്. യുഎസ് ആരോഗ്യ വെബ്സൈറ്റ് ആയ ഹെൽത്ത് ലൈൻ പറയുന്നത് 85 ഡെസിബലിലും ഉച്ചത്തിലുള്ള ശബ്ദം ചെവിയിൽ എത്തിയാൽ കോക്ലിയയിലെ ഈ രോമകോശങ്ങൾ ദുർബലമാക്കാൻ തുടങ്ങും എന്നാണ്.

Published

|

Last Updated

കഴിഞ്ഞ ദിവസമാണ് പ്രശസ്ത പിന്നണി ഗായിക അൽക്കാ യാഗനിക്കിന് ശ്രവണ വൈകല്യം ബാധിച്ചതായി അവർ വെളിപ്പെടുത്തിയത്. ഈ സമയത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് കൂടുതൽ സമയം ശബ്ദം കേൾക്കുന്നതിനെതിരെ ഗായിക മുന്നറിയിപ്പും നൽകിയിരുന്നു.

“എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി… ഏതാനും ആഴ്ചകൾക്കുമുമ്പ്, ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിച്ചത്” എന്ന് അൽക്ക പറയുന്നു.

തന്‍റെ രോഗ വിവരങ്ങളും അൽക യാഗ്നിക് കൂട്ടിച്ചേർത്തു

“വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് എന്നെ ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണം”.

ഡോക്ടര്‍മാരെ കണ്ടു വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് സെന്‍സറിന്യൂറല്‍ ഹിയറിങ് ലോസ്(എസ്.എന്‍.എച്ച്.എല്‍) എന്ന രോഗമാണ് ഇതെന്ന് സ്ഥിരീകരിച്ചത്.

ചെവിയുടെ അകത്തെ കോക്ലിയ എന്ന പേരുള്ള ആന്തരിക ശ്രവണ നാഡിക്കുള്ളിൽ ചെറിയ രോമങ്ങൾ അടങ്ങിയ പിരിയൻ രൂപത്തിലുള്ള സ്റ്റെറിയോസിലിയ എന്ന അവയവം ഉണ്ട്. ശബ്ദതരംഗങ്ങളിൽ നിന്നുള്ള പ്രകമ്പനങ്ങളെ ഈ രോമം ശ്രവണ നാഡിയിലൂടെ ശബ്ദ സന്ദേശങ്ങളായി തലച്ചോറിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

യുഎസ് ആരോഗ്യ വെബ്സൈറ്റ് ആയ ഹെൽത്ത് ലൈൻ പറയുന്നത് 85 ഡെസിബലിലും ഉച്ചത്തിലുള്ള ശബ്ദം ചെവിയിൽ എത്തിയാൽ കോക്ലിയയിലെ ഈ രോമകോശങ്ങൾ ദുർബലമാക്കാൻ തുടങ്ങും എന്നാണ്. ഹെഡ്സെറ്റ് വച്ച് ഉച്ചത്തിൽ പാട്ട് കേൾക്കുന്ന സിനിമ കാണുന്ന ശീലമുള്ളവർക്കെല്ലാം ഇത്തരമൊരു അവസ്ഥയുണ്ടാകാൻ ചാൻസ് ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തെ പറഞ്ഞ പോലെ അൽക്കാ യാഗ്നിക് തന്നെ ഇതിനെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വലിയ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും ഹെഡ്ഫോൺ ഉപയോഗിക്കുന്നതും എല്ലാം ശ്രദ്ധിക്കണം എന്നാണ് സൂചിപ്പിക്കുന്നത്.

ഈ രോഗം വരാൻ മറ്റ് സാധ്യതകൾ ഏറെയുണ്ടെങ്കിലും ഹെഡ്സെറ്റ് ഉപയോഗവും ഒരു പ്രധാന കാരണമായേക്കാം എന്നതാണ് സത്യം.

ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

തുടർച്ചയായി പാട്ടോ സിനിമയോ ഒക്കെ കേൾക്കുന്നതാണ് പ്രധാന പ്രശ്നം. പലരും ഹൈ വോളിയത്തിൽ ഇയർ ബഡ്സ് ചെവിയിൽ വയ്ക്കുന്നവരാണ്. മൊബൈലിൽ ഹൈ വോളിയം ആക്കുമ്പോൾ മൊബൈൽ തന്നെ നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ നമ്മൾ ഈ നോട്ടിഫിക്കേഷനുകൾ ഒന്നും കാര്യമാക്കാറില്ല. ഉറങ്ങാൻ പോലും പാട്ട് പ്ലേ ചെയ്തു ചെവിയിൽ വയ്ക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. ഒരു മണിക്കൂറിലേറെ തുടർച്ചയായി ഹെഡ്സെറ്റ് ഉപയോഗിക്കാതിരിക്കുക ശബ്ദം കുറച്ചു വയ്ക്കുക എന്നതൊക്കെയാണ് ഇതിനുള്ള സാധ്യതകൾ തടയാനുള്ള പോംവഴികൾ.

ഇത്തരം ഒരു മുൻകരുതൽ നമ്മൾ എടുത്തിട്ടില്ലെങ്കിൽ ചെവിയിലെ ഞരമ്പിനും മറ്റു കോശങ്ങൾക്കെല്ലാം കേടുപാട് സംഭവിച്ചേക്കാം. അതുകൊണ്ട് യാത്രയിലും മറ്റും ഒരുപാട് നേരം ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ ആ രീതി മാറ്റിയില്ലെങ്കിൽ അവരുടെ കേൾവി എന്നെന്നേക്കുമായി നഷ്ടമാവും.

Latest