Kerala
മാനവികതയുടെയും സമാധാനത്തിന്റെയും കാവലാളുകളാവുക; ഈദ് സന്ദേശത്തില്‍ മഅ്ദനി
ഞാന്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ വിവിധ രീതിയില്‍ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ബെംഗളൂരു | രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് അശാന്തിയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും വക്താക്കളായി വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും മാറുവാന്‍ ഉറച്ച പ്രതിജ്ഞയെടുക്കുവാന്‍ പെരുന്നാള്‍ സുദിനം നാം ഉപയോഗപ്പെടുത്തണമെന്ന് അബ്ദുന്നാസര്‍ മഅ്ദനി.
എല്ലാ വിശ്വാസികള്‍ക്കും പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
ഞാന്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ വിവിധ രീതിയില്‍ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം എല്ലാവരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയില്‍ എന്നെയും ചേര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മഅ്ദനി ഈദ് സന്ദേശത്തില്‍ പറഞ്ഞു.