Kozhikode
സാംസ്‌കാരിക നുഴഞ്ഞു കയറ്റങ്ങള്‍ക്കെതിരെ ജാഗ്രത്തായിരിക്കുക: എസ് എസ് എഫ്
അപകടകരമായ ആശയങ്ങളുമായി അകലം പാലിക്കുന്നതിന് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും സാധിക്കണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു
കൊയിലാണ്ടി | പൊയ്മുഖങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിനിടയില്‍ സാംസ്‌കാരിക നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത്തായിരിക്കണമെന്ന് എസ് എസ് എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അപകടകരമായ ആശയങ്ങളുമായി അകലം പാലിക്കുന്നതിന് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും സാധിക്കണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി ഖല്‍ഫാനില്‍ നടന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹിയദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പുറക്കാട് ഉദ്ഘാടനം ചെയ്തു. ടി കെ റാഫി അഹ്്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി നാദാപുരം വിഷയാവതരണം നടത്തി. നജ്മുദ്ദീന്‍ സി കെ ഐക്കരപ്പടി, അബ്ദുര്‍റഹ്മാന്‍ കണ്ണൂര്‍, സി കെ എം റഫീഖ് ചുങ്കത്തറ, സ്വാദിഖ് നിസാമി തെന്നല കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. ഡോ. എം എസ് മുഹമ്മദ്, ജാബിര്‍ പി നെരോത്ത്, അനീസ് ജി മുഹമ്മദ്, ശഹബാസ് അശ്‌റഫ്, സഫ് വാന്‍ സഖാഫി പൊക്കുന്ന് സംബന്ധിച്ചു.