Connect with us

Science

ചുമട്ടുകാരന്‍ ഹാര്‍പ്പി ഈഗിള്‍

ശരീരഭാരത്തിന്റെ പകുതിയിലധികം ഭാരമുള്ള ഇരകളെ ഉയര്‍ത്താന്‍ കഴിയുന്ന ശക്തമായ ഇരപിടിയന്‍ പക്ഷിയാണ് ഹാര്‍പ്പി ഈഗിള്‍.

Published

|

Last Updated

രകളെ പിടിച്ചു പൊക്കാന്‍ കഴിവുള്ള പക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ടാകും അല്ലേ. കഴുകന്‍ റാഞ്ചിയെടുത്ത് പറക്കും എന്നതൊക്കെ നമുക്കറിയാം. എന്നാല്‍ അതിന്റെ ശരീരഭാരത്തിന്റെ പകുതിയിലധികം ഭാരമുള്ള ഇരകളെ ഉയര്‍ത്താന്‍ കഴിയുന്ന ശക്തമായ ഇരപിടിയന്‍ പക്ഷിയാണ് ഹാര്‍പ്പി ഈഗിള്‍.

ഈ ജീവികളില്‍ പുരുഷന്മാരെക്കാള്‍ 20 പൗണ്ട് വരെ ഭാരമുള്ളവയാണ് പെണ്‍ പക്ഷികള്‍. പറക്കുന്ന സമയത്ത് പോലും മരച്ചില്ലയില്‍ നിന്ന് തന്നെ ഇരകളെ പിടിച്ചെടുക്കാന്‍ കഴിവുണ്ട് ഇവയ്ക്ക്. കുരങ്ങുകള്‍, കരടികള്‍, മുള്ളന്‍ പന്നികള്‍ ഇഗ്വാനകള്‍ തുടങ്ങിയ മൃഗങ്ങളെയും ഇവ ഭക്ഷണമാക്കുന്നുണ്ട്.

ഹാര്‍പ്പി കഴുകന്മാര്‍ക്ക് കടുംചാര നിറത്തിലുള്ള തൂവലുകളും, വെളുത്ത അടിവശവും കഴുത്തിനു കുറുകെ കറുത്ത ബാന്‍ഡും ഉണ്ട്. ഇവക്ക് തലയില്‍ ചാരനിറത്തിലുള്ള തൂവലുകളുടെ ഒരു വിശറി തന്നെയുണ്ട്. ഇരകളെ കാണുമ്പോഴോ എന്തെങ്കിലും ഭീഷണി നേരിടുമ്പോഴോ ഇത് കൂടുതല്‍ വിരിഞ്ഞ് കാണപ്പെടുന്നു.

ചിലയിനം കരടികളുടെ നഖങ്ങള്‍ക്ക് സമാനമായി നാല് മുതല്‍ അഞ്ച് ഇഞ്ച് വരെ നീളമുള്ളതാണ് ഹാര്‍പ്പി കഴുകന്റെ നഖങ്ങള്‍. 100 പൗണ്ട് വരെ ഇതിന് ഇരകള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താനും തല്‍സമയം ഇരയെ കൊല്ലാനും കഴിയും. മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും മഴക്കാടുകളിലാണ് ഇവ ജീവിക്കുന്നത്. മണിക്കൂറില്‍ 20 മൈല്‍ വേഗതയിലാണ് ഇവ ഇരകളെ കീഴടക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest