Connect with us

National

അറുപത് രൂപക്കായി തമ്മില്‍ തല്ലി; പതിനൊന്ന് വയസ്സുകാരനെ കൊലപ്പെടുത്തി പതിമൂന്നുകാരന്‍

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് സംഭവം

Published

|

Last Updated

ഹാമിര്‍പുര്‍ | അറുപത് രൂപക്കായുള്ള തര്‍ക്കത്തിനിടെ പതിനൊന്നുകാരനായ തന്റെ സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചു കൊന്നതിന് പതിമൂന്നുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ പതിനൊന്ന് ഭാഗങ്ങളായി കുഴിച്ചിടുകയായിരുന്നു. വന്യ മൃഗങ്ങള്‍ കുഴി മാന്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അറസ്റ്റിലായ കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയത്‌പ്പോള്‍ കുട്ടി പോലീസിനോട് കുറ്റം ഏറ്റുപറയുകയായിരുന്നു.

കഴിഞ്ഞ അഞ്ചു മാസത്തോളമായി രണ്ടുപേരും സൗഹൃദത്തിലായിരുന്നു. മരണപ്പെട്ട കുട്ടിയില്‍ നിന്നും അറസ്റ്റിലായ കുട്ടി 60 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിയാതെ വരികയും പരസ്പരം തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു കുട്ടി മരിക്കുന്നത്.

താന്‍ കല്ലുകൊണ്ട് അടിച്ച ശേഷവും മരിച്ച കുട്ടിക്ക് ശ്വാസമുണ്ടായിരുന്നെന്നും അടുത്തുള്ള കുറ്റിക്കാട്ടില്‍ അവനെ ഉപേക്ഷിക്കുകയായിരുന്നെന്നും അറസ്റ്റിലായ 13 കാരന്‍ പറഞ്ഞു. മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച കല്ല് അടുത്തുള്ള വെള്ളക്കെട്ടില്‍ കളഞ്ഞ ശേഷം അതേ വെള്ളക്കെട്ടില്‍ രക്തക്കറയുള്ള ഷര്‍ട്ട് കഴുകിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

---- facebook comment plugin here -----

Latest