Connect with us

Ongoing News

അടിക്ക് പകരം അടിയോടടി; ബെംഗളൂരുവിനെ അട്ടിമറിച്ച് മുംബൈ

രോഹിത് വീണ്ടും രണ്ടക്കം കടന്നില്ല. 35 ബോളില്‍ 83 റണ്‍സ് അടിച്ചുകൂട്ടി സ്കൈ

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറ് വിക്കറ്റിന് അട്ടിമറിച്ച് മുംബൈ ഇന്ത്യന്‍സ്. 21 ബോളുകള്‍ അവശേഷിക്കെയാണ് മുംബൈയുടെ ത്രസിപ്പിക്കുന്ന ജയം. ഓപണര്‍ ഇഷാന്‍ കിഷന്‍, സൂര്യ കുമാര്‍ യാദവ്, നെഹാല്‍ വദേര എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്.

35 ബോളില്‍ 83 റണ്‍സ് നേടി കുതിച്ച ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം സ്‌കൈ 16ാം ഓവറില്‍ കേദര്‍ ജാദവിന്റെ കൈകളിലൊതുങ്ങി. തുടര്‍ന്നെത്തിയ ടീം ഡേവിഡ് അടുത്ത പന്തില്‍ തന്നെ ക്യാച്ചായി മടങ്ങി. വൈഷാഖ് കുമാര്‍ എറിഞ്ഞ ഈ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് വീണത്.

21 ബോളില്‍ 42 റണ്‍സാണ് ഓപണര്‍ ഇഷന്‍ കിഷന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍, നായകന്‍ രോഹിത് ശര്‍മ ഇന്നും മോശം പ്രകടനം തുടര്‍ന്നു. എട്ട് ബോളില്‍ ഏഴ് റണ്‍സെടുത്ത് തപ്പിയും തടഞ്ഞും ബാറ്റ് ചെയ്തിരുന്ന രോഹിത് ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
34 പന്തില്‍ 52 റണ്‍സെടുത്ത നെഹാല്‍ വധേര സിക്‌സറടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സൂര്യ കുമാര്‍ യാദവ് ആറ് സിക്‌സറുകള്‍ പായിച്ചപ്പോള്‍ ഇഷാന്‍ നാലും നെഹാല്‍ വധേര മൂന്ന് സിക്‌സറുകളും പറത്തി.

വനിന്ദു ഹസരങ്കക്ക് പുറമെ വൈശാഖ് വിജയ് കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ജയത്തോടെ മുംബൈ പോയിൻ്റ് പട്ടികയിൽ കുതിച്ചുയർന്നു. നിലവിൽ മൂന്നാം സ്ഥാനത്താണ് മുംബൈ. 11 കളികളിൽ നിന്ന് ആറ് ജയമാണ് മുംബൈക്കുള്ളത്.