Connect with us

Ongoing News

ടേബിള്‍ ടെന്നീസില്‍ സിംഗപ്പൂരിനെ തോല്‍പ്പിച്ചു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിച്ചു. 96 കിലോ വിഭാഗത്തില്‍ വികാസ് ഠാക്കൂര്‍ ആണ് വെള്ളി നേടിയത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തി. 3-1നാണ് വിജയം. ഡബിള്‍സില്‍ ഹര്‍മീത് ദേശായി, സാതിയന്‍ ജ്ഞാനശേഖരന്‍ എന്നിവരുടെ ടീം വിജയം കൊയ്തു. സ്‌കോര്‍: 13-11, 11-7, 11-5.

അതേസമയം, സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമാല്‍ സിംഗപ്പൂരിന്റെ യെ യു ക്ലാരന്‍സ് ച്യൂവിനോട് തോറ്റു. (11-7, 12-14, 11-3, 11-9). പിന്നീട് സാതിയനും ദേശായിയും അവരവരുടെ സിംഗിള്‍സ് പോരാട്ടത്തില്‍ വിജയം നേടുകയായിരുന്നു. ഇതോടെ 3-1ന് ഇന്ത്യ സ്വര്‍ണ നേട്ടം സ്വന്തമാക്കി.

ഭാരോദ്വഹനം; 96 കിലോ വിഭാഗത്തില്‍ വെള്ളി നേടി വികാസ് ഠാക്കൂര്‍
ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിച്ചു. 96 കിലോ വിഭാഗത്തില്‍ വികാസ് ഠാക്കൂര്‍ ആണ് രാജ്യത്തിനായി വെള്ളി നേടിയത്.

Latest