Kerala
ഹോണ്‍ മുഴക്കിയതിന് മര്‍ദനം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്
കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരം | തിരുവനന്തപുരത്തെ കരമന നിറമണ്‍കരയില്‍ ഹോണടിച്ചതിന് യുവാവിനെ നടുറോഡില്‍ വച്ച് മര്‍ദിച്ച കേസിലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ട്രാഫിക് സിഗ്നലില്‍ ഗതാഗത കുരുക്കിനിടെ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെ മര്‍ദിച്ചത്.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. എ എസ് ഐ. മനോജിനെ സസ്‌പെന്‍ഡ് ചെയ്യാനും എസ് ഐ. സന്തുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും കമ്മീഷണര്‍ ഉത്തരവിട്ടു. പ്രതികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് എം വി ഡി അറിയിച്ചിരുന്നു.
---- facebook comment plugin here -----