Connect with us

Kerala

ഭിന്നശേഷിക്കാരനായ ബാലന് മര്‍ദനം; അയല്‍വാസി പോലീസ് കസ്റ്റഡിയില്‍

സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടി റോഡിലൂടെ വന്ന അലിയുടെ ദേഹത്ത് തട്ടുകയായിരുന്നു

Published

|

Last Updated

പാലക്കാട്  | മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ ബാലനെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരില്‍ അയല്‍വാസി അലി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

ബുധനാഴ്ച രാവിലെ 8നാണ് സംഭവം. സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടി റോഡിലൂടെ വന്ന അലിയുടെ ദേഹത്ത് തട്ടുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നു ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇയാള്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി.

ചെവിക്കും തലക്കും മര്‍ദനമേറ്റ കുട്ടി വീട്ടിലെത്തിയപ്പോള്‍ ബോധരഹിതനായെന്നു കുടുംബം പറയുന്നു. നേരത്തെ തലക്ക് ശസ്ത്രക്രിയ നടത്തിയിട്ടുള്ള കുട്ടിക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ട്.

കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് അലിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ മേഴത്തൂര്‍ സ്വദേശിയായ അലിയെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു.