Kerala
ബ്യൂട്ടീഷ്യന് സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം
കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ പ്രശാന്തിന്റെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്
കൊല്ലം | ബ്യൂട്ടീഷ്യന് സുചിത്ര പിള്ള വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രശാന്ത് നമ്പ്യാരെയാണ് കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ പ്രശാന്തിന്റെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാര്‍ച്ച് 20നായിരുന്നു കൊലപാതകം.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷ്യന് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയുടെ പശ്ചാത്തലത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
---- facebook comment plugin here -----