Connect with us

National

രാജസ്ഥാനിൽ ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Published

|

Last Updated

ജോദ്പൂര്‍ | രാജസ്ഥാനില്‍ കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജോദ്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. 50കാരിയുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. സംഭവത്തില്‍ അനിതയുടെ സുഹൃത്ത് ഗുല്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് അനിതയെ കാണാതാവുന്നത്.മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അയല്‍വാസിയും സുഹൃത്തുമായ ഗുല്‍ മുഹമ്മദാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.

അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. 50കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വീടിന് സമീപം പ്രതി കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

---- facebook comment plugin here -----

Latest