Connect with us

Career Education

കരസേനയിൽ എൻജിനീയറാകാം

അവസാന തീയതി ഫെബ്രു.9. സ്ത്രീകൾക്കും അപേക്ഷിക്കാം.

Published

|

Last Updated

രസേനയുടെ 61, 32 ഷോർട് സർവീസ് കമ്മീഷൻ(ടെക്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഉം സ്ത്രീകൾക്ക് 14 ഉം ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിംഗ് ബിരുദം. നിബന്ധനകൾക്ക് വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം: ഈ വർഷം ഒക്ടോബർ ഒന്നിന് 20- 27.

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമയിൽ 49 ആഴ്ച പരിശീലനം. പൂർത്തിയാക്കുന്നവർക്ക് പി ജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്‌മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂനിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

തിരഞ്ഞെടുപ്പ്: എസ് എസ് ബി ഇൻ്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ട് ഘട്ടങ്ങളായുള്ള അഭിമുഖം ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.

പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകൾക്കും(ടെക്, നോൺ ടെക്) രണ്ട് ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും എൻജിനീയറിംഗ് വിഭാഗത്തിൽ ബി ഇ, ബി ടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണ് യോഗ്യത. പ്രായം: 35.

ഓഫ്‌ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 24. www.joinindianarmy.nic.in സന്ദർശിക്കുക.