Connect with us

Kerala

തിരൂരങ്ങാടിയില്‍ തേനീച്ചകളുടെ കൂട്ട ആക്രമണം; വിദ്യാര്‍ഥികളടക്കം 30 പേര്‍ക്ക് കുത്തേറ്റു

മൂന്നിയൂര്‍ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് ആളുകളെ കുത്തിയത്.

Published

|

Last Updated

മലപ്പുറം|തിരൂരങ്ങാടി മൂന്നിയൂരില്‍ തേനീച്ചകളുടെ കൂട്ട ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം മുപ്പതോളം പേര്‍ക്ക് പരുക്ക്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം. മൂന്നിയൂര്‍ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് ആളുകളെ കുത്തിയത്. മൂന്നിയൂര്‍ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കടക്കമാണ് കുത്തേറ്റത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു. പക്ഷികള്‍ ഉപദ്രവിച്ചതാവാം തേനീച്ചകള്‍ ഇളകാന്‍ കാരണമെന്നാണ് സൂചന.

തേനിച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുട്ടിച്ചിറ സ്വദേശി അശ്വിന്‍ (24), കുഞ്ഞായിന്‍ (76), അന്‍സാര്‍ (49), ഫാലിഹ (19), മുബഷിറ (24), കളിയാട്ടമുക്ക് നിഷാല്‍ (12), എം.എച്ച് നഗര്‍ മുഹമ്മദ് റിന്‍ഷിദ് (11), കളിയാട്ടമുക്ക് ഫൈസല്‍ (11), മുഹമ്മദ് റിഹാദ് (12), മുഹമ്മദ് റിഷ (13), ആദര്‍ശ് (12), നന്ദ കിഷോര്‍ (11), ഷമീം (16), മുഹമ്മദ് നിദാല്‍ (12), മുഹമ്മദ് ഷിഫിന്‍ (12), ഷഫ്ന (12), ശാമില്‍ (12), മുഹമ്മദ് ശാലഹ് (14), മുഹമ്മദ് റാസി (13), ഷിഫിന്‍ (12), റസല്‍ (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

 

Latest