Ongoing News
കുത്തൊഴുക്കിലും തകരാത്ത കുടിലിന്റെ കരുത്തിനു പിന്നിൽ
ഷെഡ് പണികഴിപ്പിച്ചയാൾ മികച്ചൊരു എഞ്ചിനിയാറാണെന്നും അയാളെ അഭിനന്ദിച്ചും പലരും പ്രതികരണങ്ങൾ പങ്കുവച്ചിരുന്നു
ചാലക്കുടി | കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്കു പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലുണ്ടായ ക്രമാതീതമായ കുത്തൊഴുക്ക് സമൂഹമാധ്യമങ്ങളിൽ നാം കണ്ടിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ കുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങൾ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്. നിറഞ്ഞൊഴുകുന്ന വെള്ളത്തിലും ഒരു പോറലുമേൽക്കാതെ നിൽക്കുന്ന ഈ കുടിൽ ഏറെ കൗതുകമായി. ഷെഡ് പണികഴിപ്പിച്ചയാൾ മികച്ചൊരു എഞ്ചിനിയാറാണെന്നും അയാളെ അഭിനന്ദിച്ചും പലരും പ്രതികരണങ്ങൾ പങ്കുവച്ചിരുന്നു. ഇതിനിടെ കുടിലിന്റെ കരുത്തിന് പിന്നിലെ കഥ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് തൃശൂർ സ്വദേശി സിജോ വർഗീസ്.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒരു വീഡിയോ. പക്ഷെ ആര്‍ക്കും അറിയില്ല ഇത്ര കുത്തൊഴുക്കിലും ആ കുടില്‍ പൊളിഞ്ഞു പോകാത്ത കാരണം…
അവിടെ പോയിട്ടുള്ളവര്‍ക്ക് മനസിലാകും ഇത് ഫോറസ്റ്റ് സെകുരിറ്റി ഗാര്‍ഡന്‍ ഇള്ളപ്പോള്‍ ആള്‍ക്ക് ഇരിക്കുവാന്‍ ഉള്ളതാണ്. സത്യത്തില്‍ ഈ ഭാഗം പാറയാണ്. നിരവധി മരണങ്ങള്‍ ഇവിടെ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ട് ഇവിടം ഇപ്പോള്‍ ആളുകളെ ഇറക്കുകയില്ല. ആളുകള്‍ കണ്ണ് വെട്ടിച്ചു വന്നിറങ്ങാതിരിക്കാന്‍ ഇവിടെ ഒരു ഗാര്‍ഡനെ നിയോഗിച്ചു. ആള്‍ക്ക് വെയിലോ ചാറ്റല്‍ മഴയോ കൊള്ളാതിരിക്കാന്‍ പാറയില്‍ നല്ല ബലത്തില്‍ പാറ തുളച്ചു ഇരിമ്പ് തൂണുകള്‍ തുളച്ചു പാറയ്ക്ക് ഉള്ളിലേക്ക് ഇറക്കി സ്‌ക്രൂ ചെയ്യുകയും ചെയ്തു.
ഇതാണ് ഇതിന്റെ ബലം. മാത്രവുമല്ല ഇതൊരു പാറയുടെ മുകളിലാണ് നില്‍ക്കുന്നത് അതിനാല്‍ നല്ല രൗദ്ര ഭാവത്തില്‍ ഒഴുകി വരുന്ന വെള്ളം ഈ ഷെഡ്ഡ് ഇരിക്കുന്ന പാറയിലേക്ക് കയറുമ്പോള്‍ തന്നെ ശക്തി കുറയുകയും മറുസൈഡിലേക്ക് മാറി ഒഴുകുകയും ചെയ്യുന്നതും ഇത് തകരാതിരിക്കാന്‍ ഉള്ള കാരണമാണ്. ഇത് ഇവിടെ സ്ഥാപിച്ചത് കുര്യന്‍ ജോര്‍ജ് കുര്യന്‍ എന്ന ആശാന്‍ എന്ന് വിളിക്കുന്ന അച്ചായന്‍ ആണ്. ഈ വെള്ളം കുത്തി ഒഴുകി താഴെ പാറ തുളഞ്ഞു വലിയൊരു കിണര്‍ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആര് വീണാലും ഈ കിണറില്‍ കിടന്നു ബോഡി കറങ്ങും മുകളിലേക്ക് വരുവാന്‍ കുറച്ചു അതികം സമയം എടുക്കും. ഇങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അതിരപ്പിള്ളിക്ക്. വാറുന്നി ചെല്ലപ്പന്‍ എന്ന ആളാണ് ആ കിണറിലേക്ക് ചാടി ശവശരീരങ്ങള്‍ പൊക്കി കൊണ്ടുവരുന്നത്. അദ്ദേഹത്തിനൊപ്പം ഒരിക്കല്‍ ഞാന്‍ ഈ പുഴ ക്രോസ് ചെയ്തിട്ടുണ്ട്. അന്ന് ഇത്രയൊന്നും വെള്ളം ഇല്ലായിരുന്നു. ആഹ് അതൊരു കാലം… അദ്ദേഹത്തിന്റെ റോളില്‍ അഭിനയിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അവരെ നായകനായി സിനിമ പിടിക്കാനും നിരവധി സംവിധായകരുണ്ട്. വെള്ളത്തിന്റെ മുകളില്‍ നിന്നും ചാടി കാണിക്കണം അതാണ് റിസ്‌ക്ക്. ചാടിട്ട് പൊങ്ങിയില്ല എങ്കില്‍ എന്ന പേടിയാണ് എല്ലാവർക്കും.