ukrain- russia war
റഷ്യക്ക് ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനടക്കം എല്ലാ സഹായവുമായി ബെലാറൂസ്
ആണവായുധമുക്ത രാഷ്ട്രപദവി ഭരണഘടനാ ഭേദഗതിയിലൂടെ നീക്കി
മിന്‍സ്‌ക് | യുദ്ധമുഖത്ത് റഷ്യക്ക് എല്ലാവിധ പിന്തുണയും സഹായവുമായി ബെലാറൂസ്. ആണവായുധമുക്ത രാഷ്ട്രപദവി ഭരണഘടനാ ഭേദഗതിയിലൂടെ നീക്കി ബെലാറൂസ്. വോട്ടിനിട്ടാണ് ഭരണഘടനാഭേദഗതി പാസാക്കിയത്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസ് നിന്ന് വിന്യസിക്കാനുള്ള തടസ്സം നീങ്ങി. നടപടി യുദ്ധത്തിന് ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് പിന്നാലെ. ഇതോടെ ബെലാറൂസ് അതിര്‍ത്തിയില്‍ നിന്ന് യുക്രൈന്‍ തലസ്ഥമായ കീവിലേക്ക് മിസൈലുകള്‍ എളുപ്പത്തില്‍ വിന്യസിക്കാന്‍ റഷ്യക്ക് കഴിയും.
അതിനിടെ റഷ്യക്ക് നിരുപാധിക പിന്തുണ നല്‍കുന്ന ബെലാറൂസിന് ഏര്‍പ്പെടുത്തി സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.
---- facebook comment plugin here -----