Connect with us

International

മെഹുല്‍ ചോക്‌സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെല്‍ജിയം

ഇക്കഴിഞ്ഞ 12നാണ് ചോക്‌സിയെ അറസ്റ്റ് ചെയ്തത്. ചോക്‌സിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നല്‍കിയതായും സ്ഥിരീകരണം.

Published

|

Last Updated

ബ്രസല്‍സ് | കോടികളുടെ ബേങ്ക് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി മെഹുല്‍ ചോക്‌സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെല്‍ജിയം. ഇക്കഴിഞ്ഞ 12നാണ് ചോക്‌സിയെ അറസ്റ്റ് ചെയ്തതെന്ന് ബെല്‍ജിയം വെളിപ്പെടുത്തി.

ചോക്‌സിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നല്‍കിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. സി ബി ഐയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ബെല്‍ജിയം പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്.

13,500 കോടിയുടെ ബേങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്സി. കോടികളുടെ പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് ചോക്സി രാജ്യം വിട്ടത്.

 

Latest