Connect with us

believer's church

ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ ബിലീവേഴ്‌സ് ചർച്ച് കേസ് ഫയൽ ചെയ്തു

ഷാജിനും സ്വപ്‌നക്കും പിന്നിൽ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.

Published

|

Last Updated

തിരുവല്ല | ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിനും സഭാ അധ്യക്ഷനുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനും ഗൂഢാലോചനക്കും മുൻ മാധ്യമ പ്രവർത്തകൻ ഷാജ് കിരൺ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്നിവർക്കെതിരെ സി ജെ എം കോടതിയിൽ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചു. അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി അഡ്വ. ഷിജിമോൾ മാത്യു മുഖേനെയാണ് ഹരജി ഫയൽ ചെയ്തതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പളളിൽ പറഞ്ഞു.

സമീപകാലത്തുണ്ടായ വിവാദങ്ങളിൽ സഭയുടെ പേര് മനഃപൂർവം വലിച്ചഴിക്കുകയായിരുന്നു. ഇതിനായി ഗൂഢാലോചന നടന്നുവെന്നതിന് വ്യക്തമായ തെളിവ് സ്വപ്‌ന പുറത്തുവിട്ട സംഭാഷണങ്ങളിൽ തന്നെയുണ്ട്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മാത്രം പരിചയമുള്ള ഷാജ് കിരൺ സഭയുടെ ഇടനിലക്കാരനാണെന്ന തരത്തിൽ പലയിടത്തും ചെന്നതിന് പിന്നിൽ രഹസ്യ അജൻഡയും ഗൂഢാലോചനയുമുണ്ട്.

ഷാജിനും സ്വപ്‌നക്കും പിന്നിൽ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. പ്രതികൾക്കെതിരെ പൊലീസ് കേസ് നൽകാൻ ആലോചിക്കുന്നുണ്ടെന്നും ഇതിനുള്ള നിയമോപദേശം തേടിയതായും ഫാ. സിജോ പറഞ്ഞു.