Organisation
വിശ്വാസികള്‍ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നവരാകണം: ഡോ അഫീഫ് അല്‍ അകിതി
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

നോളജ് സിറ്റി| ബന്ധങ്ങളുടെ മൂല്യം തകര്‍ന്നുകൊണ്ടിരിക്കുന്ന ഉത്തരാധുനിക കാലത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളാണ് വിശ്വാസികളില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇസ്്ലാമിക് സ്റ്റഡീസ് പ്രൊഫസറായ ഡോ. അഫീഫ് അല്‍ അകിതി പറഞ്ഞു.
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയും മിതത്വവുമാണ് അഹ്ലുസ്സുന്നയുടെ പാതയെന്നും ഇമാം ഗസ്സാലി ഉള്‍പ്പെടെയുള്ള മഹാന്‍മാരുടെ മാതൃക അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിലാണ് ക്യാമ്പ്.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ശൈഖ് യഹിയ റോഡസ് യു എസ് എ, അലി ബാഖവി ആറ്റുപുറം തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സി മുഹമ്മദ് ഫൈസി, സയ്യിദ് ഹാശിം ജീലാനി തുടങ്ങിയവര്‍ സംസാരിച്ചു.