belur magna elephant
ബേലൂര്‍ മഖ്‌ന കര്‍ണാടക ഉള്‍വനത്തില്‍; മയക്കുവെടി ദൗത്യം പ്രതിസന്ധിയില്‍
ആന കേരളം കടന്നു നാഗര്‍ഹോളയിലെത്തി
വയനാട് | മാനന്തവാടി പടമലയിലെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അജീഷിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകയിലെ ഉള്‍വനത്തിലേക്കു പ്രവേശിച്ചു. ഇതോടെ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായി.
ആന കേരളം കടന്നു നാഗര്‍ഹോളയിലെത്തി. വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ആനയുടെ സ്ഥാനമെന്നു വനംവകുപ്പ് അറിയിച്ചു. ആനയിപ്പോള്‍ സഞ്ചരിക്കുന്നത് കര്‍ണാടക വനത്തിന്റെ കൂടുതല്‍ ഉള്‍വശത്തേക്കാണ്. കര്‍ണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യം സംഘം.
---- facebook comment plugin here -----