belur magna elephant
ബേലൂര്‍ മഖ്ന: സിഗ്നല്‍ കിട്ടാത്തത് തിരച്ചിലിനു തടസ്സം; ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍
225 പേരാണ് തിരച്ചില്‍ നടത്തുന്നത്
ബത്തേരി | വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ കൃത്യമായി ലഭിക്കാത്തത് തിരച്ചലിനു തടസ്സമാകുന്നു. ഇടക്കിടെ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തിന് ആനയുടെ സ്ഥലം കൃത്യമായി കണ്ടെത്താനാവുന്നില്ല.
തിരച്ചിലിനു കുങ്കിയാനകളെയും ഡ്രോണ്‍ ക്യാമറകളും പ്രയോജനപ്പെടുത്തുന്നു. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു. റവന്യു അധികാരികളും പോലീസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരുകയാണ്.
ഇടതൂര്‍ന്ന വനമേഖലയും ഉയരത്തിലുള്ള അടിക്കാടുകളും തിരച്ചലിനു തടസ്സം സൃഷ്ടിക്കുകയാണ്. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കര്‍ണാടക വനപാലകസംഘവുമുള്‍പ്പെടെ 225 പേരാണ് തിരച്ചില്‍ നടത്തുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്ക്കൊപ്പം ഉണ്ട്. ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. ഇന്നലെ ആനയുടെ തൊട്ടടുത്ത് വരെ ദൗത്യ സംഘം എത്തിയെങ്കിലും വെടിവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല.