Connect with us

National

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: ആറ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് ലീഡ്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിറ്റിങ് എം എല്‍ എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് നൈഹാത്തി, ഹരോവ, മെദിനിപൂര്‍, തല്‍ദാന്‍ഗ്ര, സിതായ്, മദാരിഹത്ത് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്ത ലീഡ്. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ എല്ലാ ഘട്ടത്തിലും പ്രതിപക്ഷമായ ബി ജെ പി വിയര്‍ക്കുകയാണ്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിറ്റിങ് എം എല്‍ എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് നൈഹാത്തി, ഹരോവ, മെദിനിപൂര്‍, തല്‍ദാന്‍ഗ്ര, സിതായ്, മദാരിഹത്ത് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി മണ്ഡലമായ സിതായിയില്‍ ടി.എം.സിയുടെ സംഗീത റോയ് 73,452 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. ഇതുവരെ 12,959 വോട്ടുകള്‍ നേടിയ ബി.ജെ.പിയുടെ ദീപക് കുമാര്‍ റേയെക്കാള്‍ 60,493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂല്‍ മുന്നിട്ടു നില്‍ക്കുന്നത്.

പട്ടികവര്‍ഗ സീറ്റായ മദാരിഹട്ടില്‍ ടി.എം.സിയുടെ ജയപ്രകാശ് ടോപ്പോ 39,353 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ രാഹുല്‍ ലോഹര്‍ 21,375 വോട്ടുകള്‍ നേടി. നൈഹാട്ടിയില്‍ 40,663 വോട്ടുകള്‍ നേടി ടി.എം.സിയുടെ സനത് ദേ ഗണ്യമായ ലീഡ് നേടി. ഹരോവയില്‍ ടി.എം.സിയുടെ എസ്.കെ റബീഉല്‍ ഇസ്ലാം 48,107 വോട്ടുകള്‍ നേടി.

ബണ്ടിയില്‍ 11,398 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.എം.സിയുടെ സുജോയ് ഹസ്ര മുന്നിട്ട് നില്‍ക്കുന്നത്. തല്‍ദന്‍ഗ്രയില്‍ 6,324 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫല്ഗുനി സിംഹബാബു മുന്നിലാണ്.

 

 

---- facebook comment plugin here -----

Latest