National
ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
നിയമനക്കേസില്‍ അന്വേഷണം നടത്തി, മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത|പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവാദമായ അധ്യാപക നിയമനം റദ്ദ് ചെയ്ത് ഹൈക്കോടതി. പുതിയ നിയമന നടപടികള്‍ ആരംഭിക്കാന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന് ഹൈക്കോടതി ബെഞ്ച് നിര്‍ദേശം നല്‍കി. ഈ ഉത്തരവ് മമത ബാനര്‍ജി സര്‍ക്കാരിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയാണ്.
നിയമന ക്രമക്കേസില്‍ അന്വേഷണം നടത്തി, മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂളുകളിലെ 9, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിനായി നടത്തിയ റിക്രൂട്ട്മെന്റാണ് വിവാദമായത്. 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യാപകമായി നിയമന ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംഭവം കോടതിയിലെത്തുകയായിരുന്നു.
വര്‍ഷങ്ങളോളം തെരുവില്‍ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന് കോടതി ഉത്തരവിനോട് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.