Connect with us

National

ബംഗാള്‍ മര്‍കസ് പത്താം വാര്‍ഷിക സമ്മേളനം ലോഗോ പ്രകാശനം

ബംഗാള്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡന്റെ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2012 ല്‍ സ്ഥാപിതമായ ബംഗാള്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡന്റെ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു. ബംഗാളിലെ മാജിഖണ്ഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തൈ്വബ ഗാര്‍ഡന്‍ കേന്ദ്ര കാമ്പസില്‍ 2023 ഒക്ടോബര്‍ 21, 22, 23 തീയതികളിലാണ് പത്താം വാര്‍ഷിക സമ്മേളനം നടക്കുന്നത്.

തദ്ദേശീയരായ ഏതാനും വിദ്യാര്‍ഥികളുമായി 2012ല്‍ തുടങ്ങിയ സ്ഥാപനം ദഅ്‌വ കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ശരീഅത്ത് കോളജ്, മോഡല്‍ സ്‌കൂള്‍ തുടങ്ങി വ്യത്യസ്ഥ സ്ഥാപനങ്ങളായി ഇന്ന് 15 കാമ്പസുകളില്‍ വ്യാപിച്ചു കിടക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് നിര്‍ധനരായ നൂറ് പെണ്‍കുട്ടികളുടെ വിവാഹം, പുതിയ നൂറ് മോറല്‍ അക്കാദമികള്‍, പാവപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് വീട്, യുവാക്കളായ നൂറ് പേര്‍ക്ക് തൊഴില്‍, ഉന്നത പഠനങ്ങള്‍ക്കായി നൂറ് വിദ്യാര്‍ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കാനുള്ള പരിശീലനം, ബംഗാളിലെ വിവിധ പത്ത് കേന്ദ്രങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ആയിരം ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനുള്ള സൗകര്യം തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനം ബംഗാളിലെ വ്യത്യസ്ഥ സോണുകളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

വിദ്യാര്‍ഥി സമ്മേളനം, ഹാര്‍മണി കോണ്‍ഫറന്‍സ്, ഉലമ സമ്മേളനം, മിഷന്‍ 2030 പ്രഖ്യാപനം തുടങ്ങി വ്യത്യസ്ഥ സെഷനുകളായാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്നു. ലണ്ടനില്‍ നടന്ന ചടങ്ങില്‍ നോളജ് സിറ്റി ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരിയും ദുബൈയില്‍ കേരള തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പ്രകാശനകര്‍മം നിര്‍വഹിച്ചു.