Connect with us

ISL 2021- 22

നാണക്കേട് ഒഴിവാക്കാനാകാതെ ബംഗാള്‍; ബെംഗളൂരുവിന് ജയം

ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്.

Published

|

Last Updated

പനാജി | സീസണിലെ അവസാനക്കാരായ എസ് സി ഈസ്റ്റ് ബംഗാളിന് ബെംഗളൂരു എഫ് സിക്കെതിരെയും പരാജയം. ഈ സീസണിലെ മോശം പ്രകടനം ഈ മത്സരത്തിലും ഈസ്റ്റ് ബംഗാള്‍ തുടര്‍ന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിൻ്റെ വിജയം. ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്.

24ാം മിനുട്ടിലാണ് ഛേത്രി ഐ എസ് എല്ലിലെ തന്റെ 51ാമത്തെ ഗോള്‍ നേടിയത്. ഈ മത്സരത്തോടെ ഇരു ടീമുകളും ടൂർണമെൻ്റിൽ നിന്ന് പുറത്തായി. പതിവിന് വിപരീതമായി റഫറി സെന്തില്‍ നാഥന് ഒരു തവണ മാത്രമേ കാർഡ് ഉയർത്തേണ്ടിവന്നുള്ളൂയെന്നത് ഇരു ടീമുകളുടെയും മാന്യമായ കളിയെ അടയാളപ്പെടുത്തുന്നതായി. അധിക സമയത്ത് ബംഗാളിൻ്റെ ഹുയിദ്രോം സിംഗിനാണ് മഞ്ഞക്കാർഡ് ലഭിച്ചത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്.

---- facebook comment plugin here -----

Latest