Connect with us

ISL

നോർത്ത് ഈസ്റ്റിനെ അവസാന നിമിഷം മുട്ടുകുത്തിച്ച് ബെംഗളൂരു

87ാം മിനുട്ടിലാണ് അലന്‍ കോസ്റ്റ ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്.

Published

|

Last Updated

ബെംഗളൂരു | നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവസാന നിമിഷം തളച്ച് ബെംഗളൂരു എഫ് സി. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐ എസ് എല്‍- 22ലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. ഗോള്‍രഹിത സമനിലയില്‍ മുന്നേറിയ മത്സരത്തില്‍ 87ാം മിനുട്ടിലാണ് അലന്‍ കോസ്റ്റ ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്.

അധിക സമയത്ത് നോര്‍ത്ത് ഈസ്റ്റിന്റെ യോന്‍ ഗസ്തനാഗ മറുപടി ഗോള്‍ അടിച്ചെങ്കിലും റഫറി അനുവദിച്ചില്ല.  ഇരു ടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എട്ടാം മിനുട്ടില്‍ ബെംഗളൂരുവിന്റെ റോഷന്‍ നയോരെം എടുത്ത കോര്‍ണര്‍ കിക്കിന് സില്‍വ തലവെച്ചെങ്കിലും ഗോളാക്കാനായില്ല. നോര്‍ത്ത് ഈസ്റ്റിന്റെ ഒരു പ്രതിരോധഭടനും സമീപത്തില്ലായിരുന്നു. 11ാം മിനുട്ടിലും സമാന അവസരം ബെംഗളൂരുവിന് ലഭിച്ചു. 56, 81, 86 മിനുട്ടുകളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗൗരവ് ബോറ, ഗാനി നിഗം, ഇംറാന്‍ ഖാന്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

---- facebook comment plugin here -----

Latest