Connect with us

Kerala

ബെംഗളുരു ബസ് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു

അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

Published

|

Last Updated

ബെംഗളൂരു  | കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഫ്രാങ്ക്ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്ളിന്‍(22) ആണ് മരിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ്ക്കും പരുക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.ഇന്ന് പുലര്‍ച്ചെ ഒന്നോടെ ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് തവണ കുത്തനെ മറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.

Latest