Connect with us

National

ബെംഗളുരു കഫേ സ്ഫോടനക്കേസ്; നാലു പേര്‍ കസ്റ്റഡിയില്‍

ബെള്ളാരിയില്‍നിന്നും ബെംഗളുരുവില്‍ നിന്നുമായാണ് എന്‍ഐഎ സംഘം നാലുപേരെ കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ബെള്ളാരിയില്‍നിന്നും ബെംഗളുരുവില്‍ നിന്നുമായാണ് എന്‍ഐഎ സംഘം നാലുപേരെ കസ്റ്റഡിയിലെടുത്തത്. കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

തീവ്രവാദകേസില്‍ ബെള്ളാരി ജയിലില്‍ കഴിയുന്ന മിനാജ്, പരപ്പന ആഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബെള്ളാരി സ്വദേശി സെയ്ദ് സമീര്‍, മുംബൈ സ്വദേശി അനസ് ഇഖ്ബാല്‍ ഷെയ്ഖ്, ഡല്‍ഹി സ്വദേശി ഷയാന്‍ റഹ്‌മാന്‍ എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

2023 ഡിസംബറില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പരിശോധനക്കിടെ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബറില്‍ പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന്, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, സള്‍ഫര്‍ എന്നിവ ബെള്ളാരിയില്‍ മിനാജില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനത്തിലും സമാനമായ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.