National
ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്നുവീണ് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്
കുടുംബത്തിലെ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളുരു| ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്. ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണാണ് തകര്‍ന്ന് വീണത്. ഔട്ടര്‍ റിങ് റോഡില്‍ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകര്‍ന്നത്.
ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്റെ ദേഹത്തേക്കാണ് തൂണ്‍ തകര്‍ന്നു വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അച്ഛന്‍, അമ്മ, മകന്‍ അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിനുശേഷം മേഖലയില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
---- facebook comment plugin here -----