Connect with us

National

ബെംഗളുരു-മൈസൂര്‍ എക്സ്പ്രസ് വേ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ച് കേന്ദ്രം

മഴയില്‍ റോഡ് വെള്ളത്തിനടിയിലായതിനാല്‍ നിര്‍മാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ബെംഗളുരു-മൈസൂര്‍ എക്സ്പ്രസ് വേയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളപ്പൊക്ക പ്രശ്നം പരിഹരിച്ചതായി തെളിയിക്കുന്ന എക്സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു. മഴയില്‍ റോഡ് വെള്ളത്തിനടിയിലായതിനാല്‍ നിര്‍മാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.

ബെംഗളൂരു-മൈസുരു എക്സ്പ്രസ് വേയില്‍ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവന്‍തോഡിയില്‍ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നല്‍കി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

 

 

Latest