Connect with us

From the print

ബെംഗളൂരു ജയിച്ചു

കോലിക്കും (51) പാട്ടീദാറിനും (50) അർധ സെഞ്ച്വറി.

Published

|

Last Updated

ഹൈദരാബാദ് | വിരാട് കോലിയുടെയും (43 പന്തില്‍ 51) രജത് പാട്ടീദാറിന്റെയും (20 പന്തില്‍ 50) അര്‍ധ സെഞ്ച്വറിയുടെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ. ബെംഗളൂരു ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ആറ് മത്സരങ്ങളും തോറ്റ ബെംഗളൂരു, ജയത്തോടെ പ്ലേ ഓഫില്‍ നേരിയ പ്രതീക്ഷ നിലനിര്‍ത്തി.

കോലി നല്‍കിയ മികച്ച തുടക്കവും പാട്ടീദാറിന്റെ കടന്നാക്രമണവുമാണ് ബെംഗളൂരുവിന് കരുത്തായത്. പാട്ടീദാര്‍ അഞ്ച് സിക്സും രണ്ട് ബൗണ്ടറിയും നേടി. കാമറൂണ്‍ ഗ്രീന്‍ (20 പന്തില്‍ 37), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (12 പന്തില്‍ 25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഹൈദരാബാദിനായി ജയദേവ് ഉനാദ്കട് മൂന്നും ടി നടരാജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദിനായി ശഹബാസ് അഹ്മദ് (37 പന്തില്‍ 40), അഭിഷേക് ശര്‍മ (13 പന്തില്‍ 31) പാറ്റ് കമ്മിന്‍സ് (15 പന്തില്‍ 31) എന്നിവര്‍ക്ക് മാത്രമേ പൊരുതാനായുള്ളൂ. ട്രാവിസ് ഹെഡ് (ഒന്ന്), എയ്ഡന്‍ മാര്‍ക്രം (ഏഴ്), ഹെന്റിച് ക്ലാസ്സന്‍ (ഏഴ്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായി. ബെംഗളൂരുവിനായി സ്വപ്നില്‍ സിംഗ്, കാണ്‍ ശര്‍മ രണ്ട് വിക്കറ്റ് വീതം നേടി.

 

---- facebook comment plugin here -----

Latest