mullaperiyar wood cutting issue
ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങി
ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷനെതിരെ ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷന്‍ രംഗത്തെത്തി
തിരുവനന്തപുരം | മുല്ലുപ്പെരിയാര്‍ ബേബി ഡാമില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയെന്ന് കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങി. മരം മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചാണെന്നാണ് ഉത്തരവിലുള്ളത്. ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം ലംഘിച്ചെന്നും കൃത്യ നിര്‍വ്വഹണത്തില്‍ വീഴച്ച വരുത്തിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ വനം, ജലവിഭവ വകുപ്പുകളെ അറിയിക്കാതെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. അതിനിടെ ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷനെതിരെ ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷന്‍ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഇവര്‍ മുഖ്യമന്ത്രിയെക്കാണും.