Kerala
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം; നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു
ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ ബിനോയ് വിശ്വത്തിന്റെ പേര് മാത്രമായിരുന്നു നിര്‍ദേശിക്കപ്പെട്ടത്
തിരുവനന്തപുരം | സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സിപിഐ കൗണ്‍സിലിന്റേതാണ് തീരുമാനം. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയിരുന്നു.
ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ ബിനോയ് വിശ്വത്തിന്റെ പേര് മാത്രമായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി ഡി രാജ ബിനോയ് വിശ്വത്തിനെ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഏകകണ്ഠമായി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
കേരളത്തിൽനിന്നുള്ള മുതിർന്ന സി.പി.ഐ നേതാവാണ് ബിനോയ് വിശ്വം. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടു തവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.
2018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.