Connect with us

Education

ഇന്ത്യയിലെ മികച്ച ആർക്കിടെക്ചർ കോളേജുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) റൂർക്കിയാണ് NIRF 2024 റാങ്ക് അനുസരിച്ച് ആർക്കിടെക്ചർ കോളേജുകളിൽ ഒന്നാം സ്ഥാനത്തുള്ളത്.

Published

|

Last Updated

ഐ ഐ ടി റൂർക്കി

എൻജിനീയറിങ് മേഖലയിൽ കരിയർ പടുത്തുയർത്തണം എന്ന് ചിന്തിക്കുന്ന പലരും നല്ലൊരു ആർക്കിടെക്ചർ കോളേജിൽ അഡ്മിഷനുവേണ്ടി ശ്രമിക്കാറുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (എൻഐആർഎഫ്) മുൻപന്തിയിൽ എത്തിയ ചില ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് കോളേജുകൾ പരിചയപ്പെടാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) റൂർക്കിയാണ് NIRF 2024 റാങ്ക് അനുസരിച്ച് ആർക്കിടെക്ചർ കോളേജുകളിൽ ഒന്നാം സ്ഥാനത്തുള്ളത്. ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന കോളേജ് കർശന പ്രക്രിയയിലൂടെയാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. അഡ്മിഷൻ കിട്ടാൻ പ്രയാസമാണെന്ന് ചുരുക്കം.

അന്താരാഷ്ട്ര സഹകരണം, ഇൻ്റർ ഡിസിപ്ലിനറി പഠനങ്ങൾ, ഗവേഷണ അവസരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന IIT ഖരഗ്പൂർ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ജോയിൻ്റ് റിസർച്ച്, ഗ്ലോബൽ ഇൻ്റേൺഷിപ്പുകൾ, പ്രശസ്ത പ്രൊഫഷണലുകൾ നയിക്കുന്ന വർക്ക്ഷോപ്പുകൾ എന്നിവയോടെയാണ് ഇവരുടെ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് കോഴ്സ്.

ഐ ഐ ടി കാലിക്കറ്റ്

മൂന്നാം സ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) കാലിക്കറ്റാണ്. നഗര-പ്രാദേശിക ആസൂത്രണത്തിൽ ജിയോ ഇൻഫോർമാറ്റിക്‌സ്, ജിഐഎസ്, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യമുള്ള ബഹുമുഖ പ്രൊഫഷണലുകളെ വികസിപ്പിക്കുന്നതിനാണ് സ്ഥാപനം ഊന്നൽ നൽകുന്നത്. രണ്ട് വർഷത്തെ എം.പ്ലാൻ പ്രോഗ്രാം ഏറെ പ്രശസ്തമാണ് .

പശ്ചിമ ബംഗാളിലെ ഷിബ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (IIEST) ആണ് നാലാം സ്ഥാനത്ത്.

ന്യൂ ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (എസ്പിഎ) അഞ്ചാം സ്ഥാനത്താണ്. ഇവിടെ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറൽ തലങ്ങളിലുടനീളം പ്രത്യേക പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.

സെൻ്റർ ഫോർ എൻവയോൺമെൻ്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജി, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുച്ചിറപ്പള്ളി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കേല, വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഗ്പൂർ എന്നിവയാണ് ആദ്യ പത്തിൽ വരുന്ന മറ്റു കോളജുകൾ.

Latest