Kerala
മികച്ച പോലീസ് സ്റ്റേഷന്‍ തലശ്ശേരി
രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു
തിരുവനന്തപുരം | 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്.
രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു.
ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി തിരഞ്ഞെടുപ്പ് നടത്തിയത്.
---- facebook comment plugin here -----