Connect with us

National

വിശ്വാസ വഞ്ചന: ഗൗരി ഖാനെതിരെ കേസ്

ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായ തുള്‍സിയാനി എന്ന ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കേസിന് കാരണം.

Published

|

Last Updated

ന്യൂഡല്‍ഹി| ഷാരൂഖ് ഖാന്റെ പങ്കാളിയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം വിശ്വാസ വഞ്ചനാകേസ് ആണ് ഗൗരിക്കെതിരെ ചുമത്തിയത്. ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായ തുള്‍സിയാനി എന്ന ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കേസിന് കാരണം.

മുംബൈ സ്വദേശിയായ ജസ്വന്ത് ഷായുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുള്‍സിയാനിയുടെ ലക്‌നൗവിലെ ഗോള്‍ഫ് സിറ്റി ഏരിയയിലെ ഫ്‌ളാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം കമ്പനി അധികൃതര്‍ ഫ്‌ളാറ്റ് കൈമാറിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പകരം മറ്റാര്‍ക്കോ ഫ്‌ളാറ്റ് നല്‍കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിസഡറായതിനാലാണ് താന്‍ ഫ്‌ളാറ്റ് വാങ്ങാന്‍ പണം നല്‍കിയതെന്നും ജസ്വന്ത് ഷാ പറഞ്ഞു.

ഗൗരി ഖാന് പുറമേ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ തുള്‍സിയാനി, കമ്പനി ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും ജസ്വന്ത് ഷാ പരാതി നല്‍കിയിട്ടുണ്ട്.