Kerala
ബെവ്‌കോ ജീവനക്കാരന്‍ 81 ലക്ഷം തട്ടിയെടുത്ത കേസ്; പണം ചിലവഴിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്ക്
യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നത്

പത്തനംതിട്ട| പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ തട്ടിയെടുത്ത ലക്ഷങ്ങങ്ങളില്‍ ഭൂരിബാഗവും പോയത് ഓണ്‍ലൈന്‍ റമ്മി കളിക്കെന്ന് പോലീസ് കണ്ടെത്തി. പ്രതി ആയ ക്ലര്‍ക്ക് അരവിന്ദ് 81.6 ലക്ഷം രൂപയാണ് ബെവ്‌കോയില്‍ നിന്നും കവര്‍ന്നത് .പണമെല്ലാം ചിലവിട്ടത് ഓണ്‍ലൈന്‍ റമ്മി കളിക്കാണെന്നാണ് പോലീസ് കണ്ടെത്തല്‍. അരവിന്ദിന്റെ രണ്ട് ബേങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണ്.
യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അരവിന്ദിനെ കാണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചില്ലറ വില്‍പനശാല മാനേജറുടെ പരാതിയില്‍ കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടല്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. 2023 ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും വലിയ തുക തട്ടിയെടുത്തത്. ബേങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണമാണ് തിരിമറി നടത്തിയത്.