Connect with us

Kerala

വ്യാജ ഇ-കോമേഴ്‌സ് വെബ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം.

Published

|

Last Updated

പത്തനംതിട്ട | പ്രമുഖ ഓണ്‍ലൈന്‍ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. സൈബര്‍ പോലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയ ഇത്തരം 155 വ്യാജ വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചു.

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകള്‍ ഈ ആഴ്ച ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അടക്കമുള്ളവ വന്‍ വിലക്കുറവില്‍ വില്‍പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ഒറ്റനോട്ടത്തില്‍ യഥാര്‍ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓര്‍ഡര്‍ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ. വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്‌സാപ്പ്, എസ് എം എസ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പ്രവേശിക്കരുത്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറില്‍ വിവരം അറിയിച്ചാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

 

 

---- facebook comment plugin here -----

Latest