Organisation
ചിദ്രതയുണ്ടാക്കുന്നവരെ സൂക്ഷിക്കുക ; പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
അവസരത്തിനൊത്ത് ഖുര്‍ആനിനെയും ഹദീസിനെയും ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും പൊന്മള ഉസ്താദ് പറഞ്ഞു
കൊളത്തൂര്‍ | പ്രാമാണിക പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും പഠിക്കുകയോ അറിയുകയോ ചെയ്യാതെ സ്വന്തം ധാരണയിലൂടെ അര്‍ത്ഥങ്ങള്‍ പറഞ്ഞ് നാടുകളില്‍ ചിദ്രതയുണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍.
ജാമിഅത്തുല്‍ ഹിന്ദ് ഇസ്്ലാമിക് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘മഹ്റജാന്‍ 25’ ജാമിഅ ഫെസ്റ്റിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്‍കാലങ്ങളില്‍ പഴയ തലമുറ കൃത്യമായി പഠിക്കുകയും സമൂഹത്തിന് അതുപോലെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള പണ്ഡിതന്മാരെ വളര്‍ത്തികൊണ്ടുവരിക എന്നതാണ് ദേശിയ അക്കാദമിക് ഫെസ്റ്റിന്റെ ലക്ഷ്യം.
ഇസ്ലാമിന്റെ ശത്രുക്കള്‍ പലവാദങ്ങളുമായി വന്ന് അവസരത്തിനൊത്ത് ഖുര്‍ആനിനെയും ഹദീസിനെയും ദുരുപയോഗം ചെയ്യുകയാണ്. അവരെ നാം തിരിച്ചറിയണമെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു.