beypore port
ബേപ്പൂർ തുറമുഖത്തെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തും
സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സർബാനന്ദ സോണോവാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂഡൽഹി | ബേപ്പൂർ തുറമുഖത്തെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവാൽ ഉറപ്പു നൽകി. സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സർബാനന്ദ സോണോവാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനാവശ്യമായ നിർദേശം സമർപ്പിക്കാൻ കേന്ദ്ര മന്ത്രി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
430 കോടി രൂപയാണ് പദ്ധതിക്കായി മന്ത്രി റിയാസ് ആവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുഗതാഗത യാത്രാ തുറമുഖമാണ് ബേപ്പൂരെന്ന് മനസ്സിലാക്കിയതായി കേന്ദ്ര മന്ത്രി അറിയിച്ചു. വിഷയത്തിൽ വിശദമായ നിർദേശം സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
---- facebook comment plugin here -----