Connect with us

National

ബിഹാറില്‍ ഭഗവന്‍പൂരിലും വിഷമദ്യദുരന്തം; അഞ്ചുപേര്‍ മരിച്ചു

മദ്യം കഴിക്കുന്നവര്‍ മരിക്കുമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Published

|

Last Updated

പറ്റ്‌ന | ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം. ഭഗവന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ചാപ്രയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നതിനിടെയാണ് ഭഗവന്‍പൂരിലും ദുരന്തം സംഭവിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യസേവ നടത്തിയവരാണ് മരിച്ചത്.

2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആറ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ ദുരന്തമാണ് ഭഗവന്‍പൂരിലേത്. കഴിഞ്ഞ ആഗസ്തില്‍ സംസ്ഥാനത്ത് 11 പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. മദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്ന പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, മദ്യം കഴിക്കുന്നവര്‍ മരിക്കുമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. 2016 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാറെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ജനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

---- facebook comment plugin here -----

Latest